15 July, 2019 10:35:37 PM


എം.ജി. ഡിഗ്രി ഏകജാലകം രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂലൈ 17 വരെ

പി.ജി. ഏകജാലകം; ഫൈനൽ അലോട്ട്‌മെന്‍റിന് ഓപ്ഷൻ രജിസ്‌ട്രേഷൻ ജൂലൈ 16 വരെ



കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ജൂലൈ 17ന് വൈകീട്ട് 4.30ന് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. ജൂലൈ 17നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും.


പി.ജി. ഏകജാലകം; ഫൈനൽ അലോട്ട്‌മെന്‍റിന് ഓപ്ഷൻ രജിസ്‌ട്രേഷൻ ജൂലൈ 16 വരെ


മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്‌മെന്‍റിന് നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്‌മെന്‍റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി നടത്തുന്ന ഫൈനൽ അലോട്ട്‌മെന്റിന് ജൂലൈ 16 വരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ പ്രവേശനമെടുത്തവർ ഫൈനൽ അലോട്ട്‌മെന്റിൽ അപേക്ഷിക്കാൻ പാടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K