27 May, 2023 08:29:18 AM


നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ഷാർജയിൽ മരിച്ചു



ഷാർജ: വെള്ളിയാഴ്ച നാട്ടിലേക്ക്​ തിരിക്കാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. താനാളൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻകുട്ടി​ (46) ആണ് മരിച്ചത്​.

വെള്ളിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഭാര്യ: റുബീന. മക്കൾ: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ്‌ ഹിജാസ്. സഹോദരങ്ങൾ: മുഹമ്മദ്‌ അഷ്‌റഫ്‌ (അബൂദബി), പരേതനായ മുസ്തഫ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K