18 May, 2023 08:10:20 PM


കോട്ടയം സ്വദേശി ശ്യാം നായര്‍ അമേരിക്കയില്‍ സീസ്കെയ്ലര്‍ ഇന്‍കോര്‍പ്പറേഷന്‍ സിടിഒ



സാനോസെ: യുഎസില്‍ ക്ലൌഡ് സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നപ്രമുഖ സ്ഥാപനമായ സീസ്കെയ്ലര്‍ ഇന്‍കോര്‍പ്പറേഷന്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ചീഫ് ടെക്നോളജി ഓഫീസറും (സിടിഓ) ആയി മലയാളിയായ ശ്യാം കുമാര്‍ നായര്‍ നിയമിതനായി. റിട്ട. റയില്‍വേ ഉദ്യോഗസ്ഥന്‍ കോട്ടയം ഇരവിനല്ലൂര്‍ തുരുത്തിനായപ്പള്ളില്‍ രാമചന്ദ്രന്‍ നായരുടെയും പേരൂര്‍ പടിഞ്ഞാറെകുഴിമറ്റത്തില്‍ രാധാമണിയുടെയും മകനാണ് ശ്യാം.


സെയില്‍സ്ഫോഴ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന  ശ്യാം കുമാര്‍ മൈക്രോസോഫ്റ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദവും യുഎസിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎയും നേടിയിട്ടുണ്ട്. കഴക്കൂട്ടം സൈനിക് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. സവിതാ ഷേണായി ആണ് ഭാര്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K