16 May, 2023 01:46:28 PM
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷമാകും ഇടിമിന്നലിനും കാറ്റോടും മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾക്ക് ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയർന്നേക്കും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.