19 April, 2023 07:27:47 AM


കാലിഫോർണിയയിലെ ഗുരുദ്വാരകളിൽ നടന്ന വെടിവയ്പ്; 17 പേർ അറസ്റ്റിൽ



ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: കാലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ക്ര​​​മെ​​​ന്‍റോ, സ്റ്റോ​​​ക്റ്റ​​​ൺ ഗു​​​രു​​​ദ്വാ​​​ര​​​ക​​​ളി​​​ല​​​ട​​​ക്ക​​​മു​​​ള്ള വെ​​​ടി​​​വ​​​യ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 17 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എ​​​കെ-47 തോ​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ര​​​ണ്ടു ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള പ​​​ക​​​യാ​​​ണു വെ​​​ടി​​​വ​​​യ്പു​​​ക​​​ളി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.


അ​​​റ​​​സ്റ്റി​​​ലാ​​​യ ഭൂ​​​രി​​​ഭാ​​​ഗ​​​വും സി​​​ക്ക് വം​​​ശ​​​ജ​​​രാ​​​ണ്. ര​​​ണ്ടു പേ​​​ർ ഇ​​​ന്ത്യ​​​യി​​​ലെ കൊ​​​ല​​​പാ​​​ത​​​ക കേ​​​സു​​​ക​​​ളി​​​ൽ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളാ​​​യ മാ​​​ഫി​​​യാ അം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. വ​​​ട​​​ക്ക​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ 20 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സാ​​​ക്ര​​​മെ​​​ന്‍റോ​​​യി​​​ൽ മാ​​​ർ​​​ച്ച് 23നും ​​​സ്റ്റോ​​​ക്റ്റ​​​ണി​​​ൽ 2022 ഓ​​​ഗ​​​സ്റ്റ് 27നും ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പു​​​ക​​​ളി​​​ൽ അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K