10 April, 2023 08:33:25 PM
റേഷൻ കടകളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഇടം ഒരുക്കും - മന്ത്രി പി രാജീവ്
പവിഴം - ഏഷ്യാനെറ്റ് സൂപ്പർ സ്റ്റോർ അവാർഡ് വോട്ടെടുപ്പിന് തുടക്കമായി

കൊച്ചി: മേക്കിംഗ് കേരള ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാന്‍ സർക്കാർ ശ്രമിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി സിവിൽ സപ്ലൈസ് സ്റ്റോറുകളും റേഷൻ കടകളും വഴി പ്രാദേശികമായ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ ഇടം ഒരുക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പവിഴം ഗ്രൂപ്പും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന പവിഴം ഏഷ്യാനെറ്റ് സൂപ്പർസ്റ്റോർ അവാർഡ് വോട്ടെടുപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യു ആർ കോഡ് ഉപയോഗിച്ച് വോട്ടെടുപ്പിലൂടെയാണ് സൂപ്പർ സ്റ്റോർ കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിക്കുന്ന 6 സൂപ്പർ സ്റ്റോറുകൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. കലൂർ കതൃക്കടവിലെ വെൽമാർട്ട് സൂപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ പി ജോർജ്, മാനേജിങ് ഡയറക്ടർ എൻ പി ആന്‍റണി, ഡയറക്ടർമാരായ റോബിൻ ജോർജ്, ഗോഡ്വിൻ ആന്‍റണി എന്നിവർ പങ്കെടുത്തു.