19 April, 2023 02:43:28 PM
60% വരെ വിലക്കുറവ്; തെള്ളകം വലിയവീട്ടില്‍ ഫര്‍ണീഷേഴ്സില്‍ സമ്മര്‍ ഓഫര്‍ രണ്ട് ആഴ്ച കൂടി
ഏറ്റുമാനൂര്‍: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം തെള്ളകം വലിയവീട്ടില്‍ ഫര്‍ണീഷേഴ്സില്‍ ആരംഭിച്ച സമ്മര്‍ ഓഫര്‍ പതിനഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. വിവിധ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുള്ള ഡിസ്കൌണ്ട് സ്കീം റംസാന്‍ പ്രമാണിച്ചാണ് നീട്ടിയത്. 60 ശതമാനം വരെയാണ് ഗൃഹോപകരണങ്ങള്‍ക്ക് ഇപ്പോള്‍ വിലക്കുറവ്.
25 വര്‍ഷത്തിലധികം പ്രവര്‍ത്തനപാരമ്പര്യമുള്ള വലിയവീട്ടില്‍ ഗ്രൂപ്പിന്‍റെ തെള്ളകത്തെ ഷോറൂം ഏറ്റവും നല്ല സര്‍വ്വീസ് നടത്തുന്ന കോട്ടയം ജില്ലയിലെ ഏക ഫര്‍ണീച്ചര്‍ ഷോപ്പാണെന്ന് ഉപഭോക്താക്കള്‍ തന്നെ വിലയിരുത്തുന്നു. വിലക്കുറവും ഗുണമേന്മയും എന്നതിലപ്പുറം യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫര്‍ണീച്ചറുകളുടെ ഗുണഗണങ്ങള്‍ കൃത്യമായ രീതിയില്‍ ജീവനക്കാര്‍ മനസിലാക്കികൊടുക്കുന്നതും ഹോം ഡെലിവറിയും സ്ഥാപനത്തിന്‍റെ പ്രത്യേകതകളായി ഉപഭോക്താക്കള്‍ ചൂണ്ടികാട്ടുന്നു.
ഗോദ്റെജ് ഇന്‍റീരിയോ, നില്‍കമല്‍, സുപ്രിം, പിയെസ്ട്രാ തുടങ്ങി വന്‍കിട ഉത്പന്നങ്ങളുടെ വിതരണക്കാര്‍കൂടിയാണ് തെള്ളകം എം.സി.റോഡരികില്‍ സുലഭ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന വലിയവീട്ടില്‍ ഫര്‍ണീഷേഴ്സ്. സക്കീര്‍ ഹുസൈനാണ് സ്ഥാപനത്തിന്‍റെ സാരഥി.