01 March, 2026 12:27:08 PM


സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്, ഒറ്റയടിക്ക് പവന് കൂടിയത് 3,200 രൂപ



കൊച്ചി: ഇന്നും സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 15,865 രൂപയായി. ഇതോടെ പവന് 3,200 രൂപ വര്‍ധിച്ചു. 1,26,920 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് സ്വര്‍ണ്ണവില കുതിച്ചത്. ഇന്നലെ മാത്രം 5,240 രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്. രാവിലെ 2,320 രൂപയും ഉച്ചയ്ക്ക് 2920 രൂപയും വര്‍ധിക്കുകയായിരുന്നു. ഇത്രയും രൂപ ഒറ്റയടിക്ക് അടുത്തൊന്നും ഉയര്‍ന്നിരുന്നില്ല. 1,23,720 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണവില.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957