01 October, 2023 10:39:45 AM


ആശ്വാസം രണ്ട് മാസത്തില്‍ ഒതുങ്ങി; പാചക വാതക വില വീണ്ടും കൂട്ടി



കൊച്ചി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. 209 രൂപയാണ് വര്‍ധന. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തിയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിലയില്‍ കുറവ് ഉണ്ടായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ധനവ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ സിലിണ്ടറിന്‍റെ വില കൂട്ടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K