24 July, 2023 11:56:16 AM


സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല; ഒരു പവന് 44,120 രൂപ



കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വെള്ളി ശനി ദിവസങ്ങളിൽ വില കുത്തനെ കുറഞ്ഞിരുന്നു. 320 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്.

ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 44,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4578 രൂപയാണ്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു.ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 80 രൂപയാണ്.ഹാൾമാർക്ക് വെള്ളിയുടെ  വിപണി നിരക്ക് 103 രൂപയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K