20 September, 2023 02:33:35 PM


തിരുവോണം ബമ്പർ: 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്



തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു . 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്‍റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സമ്മാന ഘടനയില്‍ ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് സമ്മാനമുണ്ട്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്‍ക്കാരിന് ആകെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K