25 May, 2023 10:46:07 PM
'ഓഫറുകളുടെ പെരുമഴക്കാലം'; 60% വരെ വിലക്കുറവുമായി വലിയവീട്ടില്‍ ഫര്‍ണീഷേഴ്സ്

ഏറ്റുമാനൂര്‍: കിടിലന്‍ മണ്‍സൂര്‍ ഓഫറുകളുമായി ഉപഭോക്താക്കളെ വരവേറ്റ് കോട്ടയം തെള്ളകം വലിയവീട്ടില്‍ ഫര്‍ണീഷേഴ്സ്. ഗൃഹോപകരണങ്ങള്‍ക്ക് 60 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കുന്നതോടൊപ്പം അത്യാകര്‍ഷകമായ സമ്മാനങ്ങളും ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വിഷു, റംസാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ആരംഭിച്ച ഡിസ്കൌണ്ട് സെയില്‍ കൂടുതല്‍ പുതുമകളോടെ രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
പൗരാണികതയും ആഡംബരവും ഒത്തൊരുമിക്കുന്ന ഷോറൂമില്‍നിന്ന് വിവിധ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വന്‍വിലക്കുറവില്‍ കരസ്ഥമാക്കാനുള്ള അവസരം നൂറുകണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. വീടിന്‍റെ അകത്തളങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ കമനീയമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളെയും വലിയവീട്ടിലേക്ക് ആകര്‍ഷിക്കുന്നത് ഗുണമേന്മയില്‍ പ്രഥമസ്ഥാനത്തുള്ള ഗൃഹോപകരണങ്ങള്‍ തന്നെ.


വലിയവീട്ടിലിന്‍റെ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഈടും ഉറപ്പുമുള്ള ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ. സോഫാ സെറ്റുകള്‍, വുഡന്‍ ചെയറുകള്‍, കട്ടിലുകള്‍, ഡൈനിംഗ് ടേബിളുകള്‍, അലമാരകള്‍, ബെഡ്റൂം സെറ്റുകള്‍, ടിവി സ്റ്റാന്‍റുകള്‍ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളുടെ മറ്റെങ്ങും കാണാനാവാത്ത വിധമുള്ള വന്‍ശേഖരമാണ് തെള്ളകത്ത് എം.സി.റോഡരികില്‍ സുലഭ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം അഞ്ചു നിലകളിലായി ഇവര്‍ ഒരുക്കിയിട്ടുള്ളത്. അഞ്ച് വര്‍ഷം വരെ വാറന്‍റിയും ചില ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നുണ്ട് ഇവിടെ. ഈ ഷോറൂം സന്ദര്‍ശിച്ചതോടെ വീട്ടിലെ പല പഴയ ഉപകരണങ്ങളും മാറ്റി പുതിയത് വാങ്ങിയിട്ട ഉപഭോക്താക്കളും ഏറെ.

25 വര്‍ഷത്തിലധികം പ്രവര്‍ത്തനപാരമ്പര്യമുള്ള വലിയവീട്ടില്‍ ഗ്രൂപ്പിന്‍റെ തെള്ളകത്തെ ഷോറൂം ഏറ്റവും നല്ല സര്‍വ്വീസ് നടത്തുന്ന കോട്ടയം ജില്ലയിലെ ഏക ഫര്‍ണീച്ചര്‍ ഷോപ്പാണെന്ന് ഉപഭോക്താക്കള്‍ തന്നെ വിലയിരുത്തുന്നു. വിലക്കുറവും ഗുണമേന്മയും എന്നതിലപ്പുറം യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫര്‍ണീച്ചറുകളുടെ ഗുണഗണങ്ങള്‍ കൃത്യമായ രീതിയില്‍ ജീവനക്കാര്‍ മനസിലാക്കികൊടുക്കുന്നതും ഹോം ഡെലിവറിയും സ്ഥാപനത്തിന്‍റെ പ്രത്യേകതകളായി ഉപഭോക്താക്കള്‍ ചൂണ്ടികാട്ടുന്നു.


ഗോദ്റെജ് ഇന്‍റീരിയോ, നില്‍കമല്‍, സുപ്രിം, പിയെസ്ട്രാ തുടങ്ങി വന്‍കിട ഉത്പന്നങ്ങളുടെ വിതരണക്കാര്‍കൂടിയാണ് വലിയവീട്ടില്‍ ഫര്‍ണീഷേഴ്സ്. വലിയവീട്ടില്‍ സക്കീര്‍ ഹുസൈനാണ് എറണാകുളം കടവന്ത്ര റോഡിലും ഷോറൂമുള്ള സ്ഥാപനത്തിന്‍റെ സാരഥി.
ഫോൺ : 0481 279 0107, 95678 20027
