01 May, 2023 09:30:23 PM


രുചിയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍; രാജ്യാന്തരവിപണിയിലേക്ക് കാലൂന്നി ആര്‍കെജി ഗ്രൂപ്പ്



കോയമ്പത്തൂര്‍: രുചിയുടെ തൊണ്ണൂറ് വര്‍ഷങ്ങള്‍ പിന്നിട്ട് ആര്‍കെജി ഗ്രൂപ്പ്. രാജ്യത്തെ നെയ് നിര്‍മ്മാണകമ്പനികളില്‍ മുന്‍നിരക്കാരായ ആര്‍കെജി ഗ്രൂപ്പ് തങ്ങളുടെ തൊണ്ണൂറാം വാര്‍ഷികം തിരുപ്പൂരിനടുത്ത് കങ്കായത്ത് ആഘോഷിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷത്തില്‍ സാമൂഹ്യസാംസ്കാരികപ്രവര്‍ത്തകരും 90 വര്‍ഷത്തിനിടെ ആര്‍കെജിയുമായി സഹകരിച്ച വിതരണക്കാരും വ്യാപാരികളും ജീവനക്കാരും ബന്ധുക്കളും ഉള്‍പ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്.


1932ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍കെജി ഗുണനിലവാരവും വിശ്വാസ്യതയും എന്നും ഊട്ടിയുറപ്പിച്ച സ്ഥാപനമാണെന്നും ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് മലയാളിക്ക് നെയ്യെന്നാല്‍ ആര്‍കെജി ആണെന്നും മാനേജിംഗ് പാര്‍ട്ണര്‍ ജി അരവിന്ദ് പറഞ്ഞു. നെയ് എന്ന് ആരും പറയാറില്ല. കടയിലെത്തിയാല്‍ ആര്‍കെജി എന്നാണ് പറയുക. ദക്ഷിണേന്ത്യയില്‍നിന്നും രാജ്യത്താകമാനവും വിദേശത്തേക്കും വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K