07 April, 2023 08:45:45 AM


ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; റ​ഷ്യ​യി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു



മോ​സ്കോ: റ​ഷ്യ​യി​ലെ നോ​ർ​ത്ത് കോ​ക്ക​സ​സി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. ഇം​ഗു​ഷെ​ഷ്യ​യി​ലെ മാ​ൽ​ഗോ​ബെ​ക്ക് ജി​ല്ല​യി​ലെ സ​യാ​സി​ക്കോ​വ്-​യ​ർ​ട്ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.


ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭീ​ക​ര സം​ഘം ഒ​ളി​ച്ചി​രുന്ന സ​യാ​സി​ക്കോ​വ്-​യ​ർ​ട്ട് ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ റ​ഷ്യ​യി​ലെ നോ​ർ​ത്ത് കോ​ക്ക​സ​സി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K