23 March, 2023 11:39:35 AM
നിയമസഭാ സംഘർഷം; വാച്ച് ആന്‍റ് വാർഡിന്‍റെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ സംഘർഷം; വാച്ച് ആന്‍റ് വാര്‍ഡ് അംഗങ്ങള്‍ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കൽ സംഘർഷത്തിൽ പരിക്കേറ്റ 2 വനിതാ വാച്ച് ആന്‍റ് വാർഡുകളുടെ കാലിന് പൊട്ടലില്ലെന്നാണ് റിപ്പോർട്ട്. വാച്ച് ആന്‍റ് വാർഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എം എൽ എമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്.
പൊട്ടലില്ലെന്ന മെഡിക്കല്‍ റിപ്പോർട്ട് വന്നതോടെ സർക്കാരും പൊലീസും വെട്ടിലായി. സ്പീക്കറുടെ ഓഫീസിന് മുന്നിൽ സംഘർഷത്തിൽ വനിതാ വാച്ച് ആന്‍റ് വാർഡിന്‍റെ പരിക്ക് ഉന്നയിച്ചാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ നേരിട്ടിരുന്നത്. റിപ്പോര്‍ട്ട് വന്നതോടെ പ്രതിപക്ഷ എം എല്‍ എ മാര്‍ക്കെതിരെയെടുത്ത കേസ് പോലീസിന് പുനഃപരിശോധിക്കേണ്ടി വരും.