07 March, 2023 06:14:07 PM


പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ജയരാജന്‍റെ താക്കീത് ഏറ്റെടുക്കുന്നു - വി.ഡി.സതീശൻ



തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇ പി ജയരാജന്‍റെ  താക്കീത്  ഏറ്റെടുക്കുന്നു എന്ന് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ തടഞ്ഞാൽ പ്രതിപക്ഷ നേതാവിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്ന് കഴിഞ്ഞ ദിവസം ജയരാജന്‍ പറഞ്ഞിരുന്നു. കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണയും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യും. സർക്കാരിനെ നന്നാക്കാനല്ല എൽഡിഎഫ്  കൺവീനറുടെ വരവ്, പകരം കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണ് എന്നും സതീശൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K