11 December, 2022 08:31:36 PM
'ഗവര്‍ണര്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു'; ലീഗിന് വീണ്ടും സിപിഎം പ്രശംസ
തിരുവനന്തപുരം: മുസ്ലിം ലീഗിന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രശംസ. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന്റേത് കൃത്യമായ നിലപാടായിരുന്നു. ആര്‍എസ്പിയും ശരിയായ നിലപാടെടുത്തു. യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു- അദ്ദേഹം പറഞ്ഞു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യും. മതനിരപേക്ഷമായ എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യും. എന്നാൽ ഇത് മുന്നണിയിലേക്കുള്ള ക്ഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.