24 November, 2022 09:00:01 PM


പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ കേസെടുക്കാനാവില്ല - ഹൈക്കോടതി



കൊച്ചി : പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയൂ എന്നാണ് ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്‍റെ ഉത്തരവിലുളളത്.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞ ജൂണില്‍ സമാനമായ മറ്റൊരു ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷയില്‍ പുറപ്പെടുവിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K