20 November, 2022 02:37:07 AM
തരൂരിന് അപ്രഖ്യാപിത വിലക്ക്; പരിപാടികളിൽ നിന്ന് പിന്മാറി കോൺഗ്രസ്
കോഴിക്കോട്: ശശി തരൂർ എംപിയുടെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക്. തരൂർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളിൽനിന്ന് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്നാണ് ഉന്നത നേതാക്കള്‍ നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന സെമിനാർ മാറ്റിവെച്ചു. ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സെമിനാർ.
കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലമാണ് പരിപാടി മാറ്റിയതെന്നാണ് വിവരം. പകരം കോണ്‍ഗ്രസ് ആഭിമുഖ്യമുളള സംഘടന പരിപാടി നടത്തും. 23ന് നടക്കാനിരുന്ന കണ്ണൂരിലെ പരിപാടിയില്‍ നിന്ന് ഡിസിസിയും പിന്മാറി. മലപ്പുറം ഡിസിസിയിലെ പരിപാടി സന്ദര്‍ശനം മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. അതേസമയം, തന്റെ പരിപാടികൾക്ക് പാർട്ടിയിൽനിന്ന് വിലക്കില്ലെന്ന് തരൂർ പ്രതികരിച്ചു. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ലെന്നും തരൂർ പറഞ്ഞു.