10 November, 2022 02:22:03 PM


ക​ത്ത് വി​വാ​ദം; മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്രനും സർക്കാരിനും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്



കൊ​ച്ചി: ക​ത്ത് വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. പാ​ര്‍​ല​മെന്‍ററി പാ​ര്‍​ട്ടി നേ​താ​വ് ഡി.​ആ​ര്‍.​അ​നി​ലി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും കോ​ട​തി നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്. ഹ​ര്‍​ജി ഈ ​മാ​സം 25ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ക​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടോ എ​ന്നു കോ​ട​തി ആ​രാ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​പ്പോ​ഴു​ള്ള​ത് രാ​ഷ്ട്രീ​യ​വി​രോ​ധം മൂ​ല​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

മേ​യ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​തി​നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്തെ​ങ്കി​ലും ഇ​ത് കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. മേ​യ​ര്‍​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​മാ​യ​തി​നാ​ല്‍ മേയർതന്നെ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ നി​ര​വ​ധി അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​മോ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ജി.​എ​സ്.​ശ്രീ​കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K