15 October, 2022 11:47:06 AM
'സ്വപ്‌ന സുരേഷിനെ ഇ ഡി മഹത്വവത്ക്കരിക്കുന്നു' - സര്‍ക്കാരും ശിവശങ്കറും
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് വിചാരണ ബംഗളൂരൂവിലേക്ക് മാറ്റുന്നതിനെതിരെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാരും എം ശിവശങ്കറുമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം തെറ്റെന്നും ദുരുദ്ദേശപരമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മഹത്വവത്ക്കരിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ ആരോപണം.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാനാണ് ഇ ഡി ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരോ പൊലീസോ അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കേസെന്നാണ് എം ശിവശങ്കര്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇ ഡി ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിലെ ഉന്നതരെ സന്തോഷിപ്പിക്കാനാണെന്നും എം ശിവശങ്കര്‍ പറയുന്നു.