13 October, 2022 08:38:48 PM


വടക്കഞ്ചേരി വാഹനാപകടം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം



തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധന സഹായം നൽകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോ​ഗത്തിലാണ് വന്യൂ മന്ത്രി കെ.രാജൻ തൃശ്ശൂരിൽ ഇക്കാര്യം അറിയിച്ചു. അപകട ഇൻഷുറൻസ് തുകയ്ക്ക് പുറമെയാണ് ഈ സഹായം. 9 പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റവരുടെ കുടുംബത്തിനും ചികിത്സയ്ക്ക് സഹായം നൽകാന്‍ തീരുമാനിച്ചിട്ടുണ്ട്. 

കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്. അപകടത്തെത്തുടർന്ന് പ്രഖ്യാപിച്ച അന്വേഷണങ്ങൾ മുൻതീരുമാന പ്രകാരം പൂ‍ര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഏകോപനവുമായിരിക്കും മുഖ്യ ചുമതല. പദ്ധതികൾ ആവർത്തിക്കാതിരിക്കാനുള്ള ചുമതലയും കൗൺസിലിനായിരിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K