16 September, 2022 04:25:11 PM
മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും: പരിഹാസവുമായി ഹൈക്കോടതി
കൊച്ചി: മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ഹൈക്കോടതിയുടെ പരിഹാസം. തെരുവ് നായ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹർജികളിലാണ് പരാമർശം.