12 September, 2022 02:11:26 PM


ചുവടുവെച്ചത് ചരിത്ര​ത്തിലേക്ക്: എഎന്‍ ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ



തിരുവനന്തപുരം: കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി എഎന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. 96 വോട്ട് ഷംസീർ നേടിയപ്പോൾ എതിര്‍ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഇതോടുകൂടി കേരളനിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായി ഷംസീര്‍ മാറി.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിനന്ദിച്ചു. പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉള്ള ആളാണ് ഷംസീര്‍. സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.എൻ ഷംസീർ ചരിത്ര​ത്തിലേക്ക് കൂടിയാണ് ചുവടുവെച്ചു കയറിയതെന്ന് ഓർമിപ്പിക്കുകയാണെന്ന് അഭിനന്ദനമർപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായും വിഡി സതീശന്‍ പറഞ്ഞു.

എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K