08 September, 2022 10:19:18 AM
തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിന് പിന്നില്‍ മരുന്നുമാഫിയ - ബിജു പ്രഭാകറിന്‍റെ പ്രസംഗം വൈറലാവുന്നു
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നവരുടെ പിന്നില്‍ മരുന്നുമാഫിയ ആണെന്ന കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്‍റെ പ്രസംഗം വൈറലാവുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ 2016 ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗത്തിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ നായ്ക്കളെ വന്ധ്യംകരണം നടത്തിയിട്ട് എന്താണ് കാര്യമെന്ന് എബിസി റൂള്‍സിന്‍റെ പിന്നിലെ കളികള്‍ ചൂണ്ടികാട്ടി അദ്ദേഹം ചോദിച്ചിരുന്നു.
ആടിനെയും കോഴിയേയും താറാവിനെയും പോത്തിനെയും തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നതിനെതിരെ ശബ്ദിക്കാത്ത ഇവര്‍ പട്ടിയെ മാത്രം കൊല്ലരുത് എന്ന് പറയുന്നതിന് പിന്നില്‍ സാമ്പത്തികം മാത്രമാണ് ലക്ഷ്യമെന്ന് ഇദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. ആന്‍റി റാബിസ് വാക്‌സിൻ കമ്പനികള്‍ ഫണ്ടിംഗ് നടത്തുന്നിനാലാണ് തെരുവുനായ്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തെത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും അധികം വിപണി മൂല്യം ഉള്ളവയാണ് ആന്‍റി റാബിസ് വാക്‌സിനുകൾ. അതിനാൽ തന്നെ ആന്റി റാബിസ് വാക്‌സിൻ ലോബികളാണ് ഇത്തരക്കാർക്ക് ഫണ്ടിംഗ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം: