30 August, 2022 07:01:15 PM
'ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം'; മന്ത്രി വീണാ ജോർജിന് സ്പീക്കറുടെ താക്കീത്
തിരുവനന്തപുരം: ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് മന്ത്രി വീണ ജോർജിന് നിയമസഭാ സ്പീക്കറുടെ നിർദ്ദേശം. ഉപചോദ്യങ്ങൾക്ക് അവ്യക്തവും ഒരു പോലുള്ളതുമായ മറുപടി നൽകുന്നത് ശരിയല്ലെന്നും ഇത് ആവർത്തിക്കരുതെന്നും വീണാ ജോർജിനെ സ്പീക്കർ താക്കീത് ചെയ്തു. വണ്ടൂർ എംഎൽഎ എ പി അനിൽ കുമാർ നൽകിയ പരാതിയിലാണ് സ്പീക്കർ എം ബി രാജേഷിന്‍റെ നടപടി. പിപി ഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ആരോഗ്യമന്ത്രി നൽകാത്തതാണ് പരാതിക്ക് കാരണം.
ഈ ശൈലി ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭാ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു.
കോവിഡ് കാലത്ത് മെഡിക്കല്‍ സർവീസസ് കോര്‍പ്പറേന്‍ നടത്തിയ പിപിഇ കിറ്റ് പര്‍ച്ചേഴ്‌സില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ മറുപടിയാണ് നല്‍കിയത് എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വിഷയത്തില്‍ ആരോഗ്യമന്ത്രി മനപൂർവം മറുപടി ഒഴിവാക്കി വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്ന് കാണിച്ചാണ് എ പി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.