29 August, 2021 02:18:07 AM
പരസ്യ പ്രസ്താവന: ശിവദാസൻ നായർക്കും അനിൽകുമാറിനും സസ്പെൻഷൻ
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയതിനു മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തതു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണു സസ്പെൻഷനെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. ചാനലുകളിലൂടെ പരസ്യപ്രതികരണം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഇരുവരേയും സസ്പെൻഡ് ചെയ്തത്