05 August, 2021 04:51:09 PM
കടകളിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റമില്ല; അപ്രായോഗികതയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കച്ചവടസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ല. പ്രായോഗിക മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. അപ്രായോഗികതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.