28 April, 2020 03:39:38 PM


'നഗ്നമായ ഭീതി'; സുരക്ഷാകിറ്റുകള്‍ക്കായി ഡോക്​ടർമാര്‍ പ്രതിഷേധിച്ചത് നഗ്​നരായി



ബെർലിൻ: കോവിഡിനെതിരായ യുദ്ധത്തില്‍ ആവശ്യത്തിന്​ സുരക്ഷാ കിറ്റുകളില്ലാതെ അപകടകരമായി ജോലി ചെയ്യേണ്ട അവസ്​ഥയിലായ ഡോക്​ടർമാർ വേറിട്ട പ്രതിഷേധവുമായി രംഗത്ത്​. തങ്ങളുടെ നിസഹായാവസ്​ഥ തുറന്ന്​ കാണിക്കാൻ നഗ്​നരായി ഫോ​​ട്ടോ എടുത്താണ്​ ജർമനിയിലെ ഡോക്​ടർമാർ പ്രതിഷേധിച്ചത്. മാസങ്ങളായി തങ്ങളുന്നയിക്കുന്ന ആവശ്യം അധികൃതർ ചെവികൊള്ളുന്നില്ലെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. അധികൃതരുടെ ശ്രദ്ധ പതിയാനാണ്​ വേറിട്ട പ്രതിഷേധമാർഗം തെരഞ്ഞെടുത്തത്​. 


'നഗ്നമായ ഭീതി' എന്ന പേരിലാണ് ഈ പ്രചാരണം.   പരിശോധനാ ഉപകരണങ്ങളുടെയോ കേസ്​ ഫയലുകളുടെയോ ചെറിയ മറവ്​ മാത്രം ഉപയോഗപ്പെടുത്തി വസ്​ത്രങ്ങൾ ധരിക്കാതെയാണ്​ ഡോക്​ടർമാർ ചിത്രങ്ങളെടുത്ത്​ പങ്ക്​ വെച്ചത്​. കോവിഡ്​ ​പ്രതിരോധത്തിൽ ഡോക്​ടർമാർ ചാവേറുകളാകുന്നു എന്ന്​ സൂചിപ്പിച്ച്​ ഫ്രഞ്ച്​ ഡോക്​ടർ അലൻ കൊളംബി നേരത്തെ നഗ്​ന ഫോ​ട്ടോ പങ്കുവെച്ചിരുന്നു. ഇതിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടായിരുന്നു​ ജർമൻ ഡോക്​ടർമാരുടെ പ്രതിഷേധം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K