27 April, 2020 08:45:46 AM
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വധിക്കുമെന്ന് ഭീഷണി: യുവാവിന് 18 മാസം തടവ്
ഡാളസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾക്ക് 18 മാസം തടവ് ശിക്ഷ. 36 കാരനായ ടെക്സസ് സ്വദേശി മൈക്കൽ ഗെഡ്ലുവിനാണ് ഫെഡറൽ കോടതി 18 മാസം ജയിൽ ശിക്ഷ വിധിച്ചത്. ട്രംപിനെതിരെ വധഭീഷണി മുഴക്കിയെന്ന് പ്രതി ഡിസംബറിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഡാളസിൽ ട്രംപ് സന്ദർശനം നടത്താനിരിക്കെയാണ് വധിക്കുമെന്ന് മൈക്കൽ ഗെഡ്ലു ഭീഷണിപ്പെടുത്തിയത്