26 April, 2020 08:11:33 AM
ശ്രീലങ്കയിൽ 4,000ലേറെ നാവികർ നിരീക്ഷണത്തിൽ; 60 നാവികർക്ക് കോവിഡ് ബാധ
കൊളംബോ: ശ്രീലങ്കയിൽ 4,000ലേറെ നാവികരെ നിരീക്ഷണത്തിലാക്കി. രണ്ടു ദിവസത്തിനിടെ രാജ്യത്ത് 60 നാവിക സേനാംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും നാവികരെ നിരീക്ഷണത്തിലാക്കിയത്. വെലിസാര നാവികത്താവളത്തിലെ 60 പേർക്കാണ് രണ്ടു ദിവസംം കൊണ്ട് വൈറസ് ബാധ സ്ഥിരീകരിച്ചത്.