26 April, 2020 07:26:05 AM
കോവിഡ് ബാധിച്ച് ഇരട്ട സഹോദരിമാർ ദിവസങ്ങളുടെ ഇടവേളയിൽ മരിച്ചു
ലണ്ടൻ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇരട്ട സഹോദരിമാർ ദിവസങ്ങളുടെ ഇടവേളയിൽ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെറ്റി ഡേവിസും സഹോദരി എമ്മ ഡേവിസുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കെറ്റിയുടെ മരണം. വെള്ളിയാഴ്ച എമ്മയും മരിച്ചു.
ഇരുവരും നഴ്സുമാരായിരുന്നു. സതാംപ്ടണിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു കെറ്റി. എമ്മ ഇതേ ആശുപത്രിയിൽ 2013വരെ സർജറി വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഇരുവരുടെയും ചികിത്സയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.