15 February, 2020 12:45:54 PM
കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടേത്
ദില്ലി : കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. കുമ്മനം രാജശേഖരന് ശേഷം മുതല്‍ കെ.സുരേന്ദ്രന്‍റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തര്‍ക്കത്തില്‍ തട്ടി വൈകിയ തീരുമാനമാണ് ഇപ്പോള്‍ ദേശീയ നേതൃത്വം ശരിവെച്ചിരിക്കുന്നത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതൃയോഗം ദില്ലിയില്‍ നടന്നിരുന്നു. ഇതിന് ശേഷമായിരുന്നു പ്രഖ്യാപനം. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ആരെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ വീണ്ടും കുമ്മനം രാജശേഖരനെ അധ്യക്ഷ പദവിയിലേയ്ക്ക് എത്തിക്കണമെന്നായിരുന്നു ആര്‍എസ്എസിന്‍റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയില്‍ കെ.സുരേന്ദ്രനെയാണ് ദേശീയ നേതൃത്വം അനുകൂലിച്ചത്. ആര്‍എസ്എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റി മിസോറാം ഗവര്‍ണറാക്കിയത്. അതില്‍ അന്നു മുതല്‍ അവര്‍ അതൃപ്തിയിലായിരുന്നു