28 April, 2019 07:25:09 AM


കുവൈറ്റില്‍ ഗാര്‍ഹിക ജോലി : 25,000 രൂപ ശമ്പളത്തില്‍ വനിതകളെ തെരഞ്ഞെടുക്കുന്നു


കൊച്ചി: കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര കമ്പനി നോര്‍ക്ക റൂട്ട്‌സ് മുഖേന ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു. മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിതകളെയാണ് തിരഞ്ഞെടുക്കുന്നത്.   ഇവരുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് നോര്‍ക്ക് റൂട്ട്‌സ് ഉറപ്പു വരുത്തും. 

തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 110 കെ.ഡി (ഏകദേശം 25,000 രൂപ) ശമ്പളം ലഭിക്കും. വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ സൗജന്യമാണ്. താല്പര്യമുള്ളവര്‍ norkadsw@gmail.com  ലേക്ക് വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) -ല്‍ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K