08 April, 2019 03:28:18 PM


കെ എം മാണി അതീവ ഗുരുതരാവസ്ഥയില്‍; സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തി



കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന്  അതീവ ഗുരുതരാവസ്ഥയില്‍ കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അബോധാവസ്ഥയിലായ മുന്‍ ധനകാര്യമന്ത്രിയെ  മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയതായി ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.


നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെ‍ഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയില്‍ ആയിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K