22 February, 2019 08:24:41 PM
എല്‍. ബി. എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി പാമ്പാടി ഉപകേന്ദ്രത്തില്‍ ഗസ്റ്റ് ലക്ചര്‍
കോട്ടയം: എല്‍. ബി. എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്‌നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തില്‍ സോഫ്റ്റ്‌വെയര്‍ ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഫെബ്രുവരി 27 രാവിലെ 11.30 ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം എല്‍.ബി.എസ് മേഖലാകേന്ദ്രമായ കളമശ്ശേരി ഓഫീസില്‍ ഹാജരാകണം (0484 - 2541520). ഫസ്റ്റ് ക്ലാസ്സോടു കൂടിയുള്ള കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ബിരുദം/എം.സി.എ/എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്/ ഐ.റ്റിയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അദ്ധ്യാപന/പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481- 2505900, 9895041706