26 January, 2019 04:53:09 PM
അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും അത് അവരെ ആരാധിക്കുന്നവര്‍ക്കും പോലും ഇഷ്ടമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവരെ തെറ്റായ രീതിയിലേയ്ക്ക് നയിക്കാന്‍ ആര്‍എസ്‌എസ് മുമ്പും ശ്രമിച്ചിട്ടുണ്ട്. അന്ന് അതില്‍ നിന്നും മാറി നില്‍ക്കാനുള്ള ആര്‍ജ്ജവം അവര്‍ കാണിച്ചെന്നും എന്നാല്‍ ഇന്ന് ആ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. സ്ത്രീപ്രവേശനത്തെ നേരത്തെ അമൃതാനന്ദമയി അനുകൂലിച്ചിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.