08 December, 2025 10:41:33 AM


മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു



ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊമ്പന്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു. 62 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 42 വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ബാലകൃഷ്ണനെ നടയ്ക്കിരുത്തിയത്. ഇന്ന് രാവിലെ 7.15-ന് മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതില്‍ക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണന്‍ മറിഞ്ഞു വീഴുകയായിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944