10 December, 2025 08:19:20 PM
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിന് എതിരേയാണ് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് പൊലീസ് ആണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് വീഡിയോ ആയി ചിത്രീകരിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി സെയ്താലി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങൾ അടക്കം നൽകിയാണ് സൈബർ പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയത്.







