30 June, 2017 06:42:23 PM


ജിഎസ് ടി : ചെക്ക് പോസ്റ്റുകളിലെ പരിശോധന ഇല്ലാതാകുന്നത് കള്ളക്കടത്ത് വർദ്ധിപ്പിക്കും



കൊച്ചി: ചരക്കുസേവന നികുതി നിലവിൽ വരുന്നതോടെ വാണിജ്യനികുതി ചെക്പോസ്റ്റുകളിൽ പരിശോധന വേണ്ടെന്നു വയ്ക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കള്ളക്കടത്തു വൻ തോതിൽ വർധിക്കുവാന്ങ്ക‍ കാരണമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഉത്പാദനം പൂർണമായി കണക്കുകളിൽ കാണിക്കുന്ന കമ്പനികളുടേതൊഴിച്ചുള്ള ഉത്പന്നങ്ങളാണ് കൂടുതലും കള്ളക്കടത്തിലൂടെ സംസ്ഥാനത്തെത്തുക.  


ചെക്പോസ്റ്റുകളിൽ ഇനി ബില്ലുകൾ വാങ്ങി നോക്കിയാൽ മതിയെന്നും വാഹനം നിർത്തി പരിശോധിക്കരുതെന്നും വാണിജ്യനികുതി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. ചെക്പോസ്റ്റിലെ വാഹനങ്ങളുടെ നീണ്ടനിരയും ഏജന്‍റുമാരുടെ ഇടപെടലുകളും ഇല്ലാതാകും. കേരളത്തിനകത്തു പരിശോധനയ്ക്കു ചുമതലപ്പെട്ട വാണിജ്യനികുതി സ്ക്വാഡുകൾ എന്തു ചെയ്യണമെന്നും കള്ളക്കടത്തു കണ്ടെത്തിയാൽ ഏതു തരം നോട്ടീസാണു നൽകേണ്ടതെന്നും പിഴ ഈടാക്കുന്നുണ്ടെങ്കിൽ ഏതു തരം രസീതാണ് ഉപയോഗിക്കേണ്ടതെന്നും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


ചരക്ക്, സേവന നികുതി നിയമത്തിലെ ചട്ടങ്ങളിലുള്ള അവ്യക്തതയാണ് ഇതിനു കാരണമായി പറയുന്നത്. ചെക്പോസ്റ്റുകളിൽ അധികം വരുന്ന ഉദ്യോഗസ്ഥരുടെ പുനർവിന്യാസത്തിലും ആശയക്കുഴപ്പമുണ്ട്. ഇതുവരെ കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്ന സേവന നികുതി കൂടി സംസ്ഥാനം നോക്കേണ്ടി വരും. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിക്കുകയും ചെയ്യും. സംസ്ഥാനത്ത് വാണിജ്യനികുതി ഓഫിസർമാരുടെ 88 ഒഴിവുകളും അസി. കമ്മിഷണർമാരുടെ 25 ഒഴിവുകളും ഡപ്യൂട്ടി കമ്മിഷണർമാരുടെ പത്ത് ഒഴിവുകളുമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K