15 June, 2017 08:52:41 PM
ജി.എസ്.ടി: ഒാൺലൈൻ ഷോപ്പിംഗിന് പേടിഎമ്മും വൻ കിഴിവ് നൽകുന്നു
ദില്ലി: രാജ്യത്ത് എകീകൃത നികുതിയായ ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പ് ഒാൺലൈൻ ഷോപ്പിങ് സൈറ്റുകൾ വൻ ഒാഫറുകൾ ലഭ്യമാക്കുന്നു. ഫ്ലിപ്കാർട്ട്, പേടിഎം, ആമസോൺ എന്നിവരെല്ലാം ജി.എസ്.ടിക്ക് മുമ്പുള്ള ആദായ വിൽപന ആരംഭിച്ച് കഴിഞ്ഞു.
മൂന്ന് ദിവസമാണ് പേടിഎം ഒാഫർ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ 25 ശതമാനം വരെ വിലക്കുറവിൽ പേടിഎമ്മിൽ നിന്ന് ലഭിക്കും. ഐ ഫോൺ, ലാപ്ടോപ്പുകൾ എന്നിവ വാങ്ങുമ്പോൾ 10,000 രൂപ മുതൽ 20,000 രൂപ വരെ കിഴിവാണ് ലഭിക്കുക. ഇതിനോടൊപ്പം ബ്രാൻഡഡ് തുണിത്തരങ്ങളും ആക്സസറികളും ഒാഫർ വിലയിൽ കമ്പനികൾ ലഭ്യമാക്കുന്നുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻ കിഴിവാണ് കമ്പനികൾ നൽകുന്നത്. ജി.എസ്.ടി നിലവിൽ വരുമ്പോൾ 28 ശതമാനം നികുതിയാണ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നൽകേണ്ടത്. ഇപ്പോൾ നൽകുന്നതിനേക്കാൾ കൂടുതൽ നികുതിയാണിത്. ഇതാണ് ഒാഫർ വിലയിൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.