30 May, 2017 10:43:29 PM
കേരളത്തിൽ ഡിസംബർ മുതൽ ബിഎസ്എൻഎൽ 4 ജി സേവനം ലഭ്യമാകും
തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ മുതൽ പൂർണമായും ബിഎസ്എൻഎൽ 4 ജി സേവനം ലഭ്യമാകും. ഈ സാന്പത്തിക വർഷം 2,200 സ്ഥലങ്ങളിൽ 4 ജി സേവനം ലഭ്യമാക്കുമെന്നും ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നവംബറോടെ സൗകര്യം ലഭിക്കുമെന്നും ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ആർ. മണി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും 4 ജി പരിധിയിൽ ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരും.
ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി വരികയാണ്. നിലവിലെ 3 ജി ടവറുകൾ 4 ജിയിലേക്ക് മാറ്റും. കേരള സർക്കിളിൽ 71 ശതമാനം നെറ്റുവർക്കുകളും 3 ജിയിലേക്കു മാറിയിട്ടുണ്ട്. പുതിയതായി സ്ഥാപിച്ച 2067 ടവറുകളിൽ 1950 എണ്ണവും 3 ജിയും 117 എണ്ണം 2 ജിയുമാണ്. ലക്ഷദീപിൽ 1100 സ്ഥലങ്ങളിൽ 3 ജിയും 300 സ്ഥലങ്ങിൽ 2 ജിയും പുതിയതായി ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ടെന്നും ആർ. മണി വ്യക്തമാക്കി.