30 May, 2017 10:41:26 PM
500 രൂപക്ക് 100 ജിബി ഡാറ്റയുമായി ജിയോ; സേവനം ദീപാവലിയോട് കൂടി
മുംബൈ: മൊബൈൽ സേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടതിന് ശേഷം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനം ആരംഭിക്കുന്നു. ദീപാവലിയോട് കൂടി രാജ്യത്ത് സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഫൈബ് ഒപ്ടിക്സ് അധിഷ്ഠിതമായ ജിയോയുടെ ബ്രോഡ്ബാൻഡ് ശൃഖല മറ്റ് സേവനദാതാക്കൾക്കും കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
500 രൂപക്ക് 100 ജി.ബി ഡാറ്റയാവും ജിയോയുടെ ബേസ് പാക്കിൽ ലഭ്യമാവുക. മറ്റ് കമ്പനികളുടെ പ്ലാനുകളുമായി താരത്മ്യം ചെയ്യുേമ്പാൾ മികച്ചതാണ് ജിയോയുടെ പ്ലാനുകൾ. ഇന്ത്യയിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വളരെ കുറവാണ് വയർലൈൻ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർ. രാജ്യത്ത് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് വയർലെസ്സ് ബ്രോഡ്ബാൻഡ്, മൊബൈൽ ഇൻറനെറ്റ് സേവനമാണ്. അതുകൊണ്ട് ജിയോയുടെ പുതിയ ഇൻറർനെറ്റ് സേവനത്തിന് ഇന്ത്യയിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ സാധിക്കും എന്നത് കണ്ടറിയണം.
നിലവിൽ ബി.എസ്.എൻ.എല്ലിനാണ് ഇൗ മേഖലയിൽ കൂടുതൽ ഉപയോക്താക്കളുള്ളത്. 10 മില്യണാണ് ബി.എസ്.എൻ.എല്ലിെൻറ ആകെ ഉപഭോക്താകൾ. 1.95 മില്യൺ ഉപഭോക്താക്കളോടെ എയർടെല്ലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം ബ്രോഡ്ബാൻഡ് പ്ലാനുകളിൽ എയർടെൽ മാറ്റം വരുത്തിയിരുന്നു. 899 രൂപക്ക് 60 ജി.ബി ഡാറ്റയും, 1,999 രൂപക്ക് 125 ജി.ബി ഡാറ്റയും, 1,299 രൂപക്ക് 125 ജി.ബി ഡാറ്റയുമാണ് എയർടെൽ നിലവിൽ നൽകുന്നത്.