16 May, 2017 10:15:49 AM
ബാങ്ക് ഒാഫ് ഇന്ത്യയും കനറയും ഉള്‍പ്പെടെ നാല് ബാങ്കുകള്‍ ലയന പാതയില്‍
മുംബൈ: എസ്ബിഐ ലയനത്തിനു പിന്നാലെ, ലയന പാതയില്‍ നാല് പൊതുമേഖലാ ബാങ്കുകൾ കൂടി. പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ, കനറ ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച് പ്രാഥമിക ചർച്ച തുടങ്ങിയതായാണ് ബാങ്കിംഗ് വൃത്തങ്ങൾ നൽകുന്ന വിവരം. പഞ്ചാബ് നാഷനൽ ബാങ്കും ബാങ്ക് ഒാഫ് ബറോഡയും തമ്മിലും ബാങ്ക് ഒാഫ് ഇന്ത്യയും കനറയും തമ്മിലുമുള്ള ലയന സാധ്യതയാണ് പരിശോധിക്കുന്നത്. ഇതോടൊപ്പം അധികമാകുന്ന ആസ്തി വിൽപന, ദീർഘകാല സർവിസുള്ളവർക്ക് സ്വയം വിരമിക്കാൻ അവസരം നൽകി ഡിജിറ്റൽ ബാങ്കിങ്ങിൽ പ്രാവീണ്യം ആർജിക്കാൻ ശേഷിയുള്ള യുവതലമുറയെ നിയമിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ആലോചനയിലുള്ളതത്രേ.