08 May, 2017 07:22:46 PM


ഇന്‍ഡിഗോയില്‍ ഇന്ത്യക്കുള്ളില്‍ പറക്കാം; വെറും 889 രൂപയ്ക്ക്



മുംബൈ: സമ്മര്‍ സ്‌പെഷല്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്തെത്തി. വെറും 889 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താം. വളരെ കുറഞ്ഞ നിരക്കാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്, ആയതിനാല്‍ ഈ ഓഫര്‍ സാധാരണക്കാർക്കും പ്രയോജനകരമാണ്.

മേയ് പത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. മുംബൈ-ഗോവ, അഹമ്മദാബാദ്-മുംബൈ, ചെന്നൈ-പോര്‍ട്ട് ബ്ലെയര്‍, ഗോഹട്ടി- ഹൈദരാബാദ്, മുംബൈ-ഗോഹട്ടി, ജമ്മു-അമൃത്സര്‍, ദില്ലി- ഉദയ്പൂര്‍, കോല്‍ക്കത്ത-അഗര്‍ത്തല തുടങ്ങിയ ആഭ്യന്തര റൂട്ടുകളില്‍ അടിസ്ഥാന നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K