08 May, 2017 07:18:02 PM


എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു



മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മുപ്പതുലക്ഷം വരെയുളള വായ്പയ്ക്ക് 0.25 ശതമാനം പലിശ കുറയും. 8.35 ശതമാനമാണ് പുതിയ നിരക്ക്. പുതിയ നിരക്ക് ചൊവ്വാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും.30 ലക്ഷത്തിനുമേലുളള വായ്പകളുടെ നിരക്ക് 8.60 ല്‍ നിന്ന് 8.50 ആയി കുറയും. ഭവനവായ്പയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമന്ന് മാനേജിങ് ഡയറക്ടര്‍ രജനിഷ് കുമാര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K