07 May, 2017 10:17:13 PM
സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 13 പേര് അറസ്റ്റില്‍
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 13 പേര് അറസ്റ്റില്‍. 1.85 കോടി രൂപയുടെ അസാധു നോട്ടുകളാണ് മാറ്റിയെടുക്കാന്‍ ശ്രമിച്ചത്. തെലങ്കാനയിലെ സെക്കന്തറാബാദിലാണ് സംഭവം. ഏജന്റുമാര്‍ വഴി പിന്‍വലിച്ച നോട്ടുകള്‍ കൈമാറി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിറ്റി പോലീസ് ഇവരെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. ഇവര്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.