01 May, 2017 08:44:03 PM


249 രൂപക്ക് ഒരു ദിവസം 10 ജിബി ഡേറ്റയുമായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ്



ദില്ലി : ഡേറ്റ മത്സരത്തിൽ പുതിയ നീക്കവുമായി ബിഎസ്എൻഎൽ. 249 രൂപയ്ക്ക് ഒരു ദിവസം 10 ജിബി ഡേറ്റയാണ് ബി എസ് എൻ എൽ ഓഫർ ചെയ്യുന്നത്. ബ്രോഡ്ബാൻഡ് കണക്ഷനുള്ള ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കാണ് മാസം 300 ജിബി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന പ്ളാനുമായി ബി എസ് എൻ എൽ എത്തിയത്.

എല്ലാ ദിവസവും രാത്രി 9 മുതൽ രാവിലെ 7 വരെയും ഞായറാഴ്ച പൂർണമായും സൗജന്യ കോളുകൾ വിളിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ഇതോടെ വയർലൈൻ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ കണക്ഷൻ നൽകുന്നത് കമ്പനിയായി ബി എസ് എൻ എൽ മാറിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K