25 April, 2017 04:56:29 PM
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി ആദ്യമായി 9,300 കടന്നു
മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ആദ്യമായിട്ട് 9,300 കടന്നു.സെന്‍സെക്സ് 287 പോയന്റ് നേട്ടത്തില്‍ 30,000ത്തിനടുത്തെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെയുള്ള കമ്ബനികളുടെ മികച്ച പാദഫലങ്ങളാണ് സൂചികകള്‍ നേട്ടത്തിലെത്താന്‍ കാരണം. ഫ്രഞ്ച് ഇലക്ഷനുമായി ബന്ധപ്പെട്ട് ആഗോള വിപണികളെല്ലാം നേട്ടത്തിലായതും രാജ്യത്തെ ഓഹരി വിപണികള്‍ക്ക് തുണയായി.
സെന്‍സെക്സ് 287.40 പോയന്റ് നേട്ടത്തില്‍ 29,943.24ലിലും നിഫ്റ്റി 88.65 പോയന്റ് ഉയര്‍ന്ന് 9306.60ലുമാണ് അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1444 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1393 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി തുടങ്ങിയവ നേട്ടത്തിലും സിപ്ല, ടിസിഎസ്, ഒഎന്‍ജിസി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.