23 April, 2017 08:01:15 PM


ഡിജിറ്റല്‍ ഇടപാടുകള്‍: എച്ച്ഡിഎഫ്‌സി ബാങ്ക് 6,100 ജീവനക്കാരെ ഒഴിവാക്കുന്നു



മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ എച്ച് ഡി എഫ്‌ സി ബാങ്ക് 6,100 ജീവനക്കാരെ ഒഴിവാക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിന്‍റെ കുറവാണ് വരുത്തുക. 2016 ഡിസംബര്‍ മാസത്തില്‍ 90,421 ജീവനക്കാരാണ് എച്ച്.ഡി.എഫ്.സി ബാങ്കിന് ആകെ ഉണ്ടായിരുന്നത്. ഇത് 84,325 ആയി കുറക്കാനാണ് ബാങ്ക് തീരുമാനം.


ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തൊഴിലാളികളെ നിലനിര്‍ത്തേണ്ട നിലപാടിലാണ് ബാങ്ക്. എച്ച്.ഡി.എഫ്.സിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജറും ഇക്കാര്യം സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ എച്ച്.ഡി.എഫ്.സിയുടെ ലാഭത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. 18 ശതമാനത്തോളം വര്‍ധനയാണ് ആകെ ലാഭത്തില്‍ ഉണ്ടായത്. ഡിജിറ്റല്‍ ഇടപാടുകളുടെ ഭാഗമായി കൂടുതല്‍ ബാങ്കുകള്‍ തൊഴിലുകള്‍ വെട്ടികുറച്ചാല്‍ അത് സമ്പദ്‌വ്യവസ്ഥയെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K